Site iconSite icon Janayugom Online

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി പിടിവീഴും: ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കി പൊലീസ്

alco testalco test

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും ശക്തമാക്കുന്നു.കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തി വച്ചിരിക്കുകയായിരുന്നു.രോഗവ്യാപനം കൂടിയതോടെ നേരിട്ടുള്ള പരിശോധനകളിൽ നിന്നും പൊലീസ് വിട്ടുനിൽക്കണമെന്നുള്ള ഉത്തരവിനെ തുടർന്നായിരുന്നു പരിശോധന അവസാനിപ്പിച്ചത്.

നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് പരിശോധന പുനരാരംഭിക്കുന്നത്. ഇതോടൊപ്പം രാത്രികാലങ്ങളിലെ വാഹന പരിശോധനയും കർശനമാക്കും. ഞായറാഴ്ച രാത്രി മുതൽ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Dri­ving under the influ­ence of alco­hol can lead to more arrests: Police tight­en checks with alco­hol meters

You may like this video also

Exit mobile version