Site iconSite icon Janayugom Online

മദ്യലഹരിയിൽ സവാരി; വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്എച്ച്ഒ അറസ്റ്റില്‍.  വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്തായിരുന്നു മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്റെ സവാരി. കന്‍റോണ്‍മെന്റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ വച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് എസ്എച്ച്ഒയുടെ  സ്വകാര്യവാഹനം ആദ്യം ഇടിച്ചത്.

മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനത്തിൽ ഇടിച്ച കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നാലെ പിഎംജിയിൽ വച്ച് വീണ്ടും എസ്എച്ച്ഒയുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചു. തുടര്‍ന്ന് കന്‍റോണ്‍മെന്റ്  പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തിയത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ.

Exit mobile version