Site iconSite icon Janayugom Online

ചെര്‍ണോബിലിലെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ റഷ്യയെന്ന് വ്ലോഡിമര്‍ സെലെന്‍സ്‌കി

ചെര്‍ണോബിലിലെ കേടായ ആണവ റിയാക്ടറിനെ സംരക്ഷിക്കുന്ന റേഡിയേഷന്‍ ഷെല്‍ട്ടറിനു നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഉക്രെയിൻ
പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായ സ്ഥലമാണ് ചെര്‍ണോബില്‍. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി നൽകുന്ന സൂചന പ്രകാരം ചെര്‍ണോബിലിനകത്തും പുറത്തും റേഡിയേഷന്‍ അളവ് സാധാരണ നിലയിലും സ്ഥിരമായും തുടരുന്നുണ്ട് . സ്‌ഫോടനത്തില്‍ റിയാക്ടറിന്റെ മേല്‍ക്കൂര തകര്‍ന്നു. സ്റ്റീലുകൊണ്ട് നിര്‍മിച്ച രക്ഷാകവചത്തിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ചെര്‍ണോബില്‍ ആക്രമിച്ചുവെന്ന അവകാശവാദങ്ങളെ റഷ്യ നിഷേധിച്ചു. തങ്ങളുടെ സൈന്യം ഉക്രെനിയൻ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു .

Exit mobile version