Site iconSite icon Janayugom Online

റഷ്യൻ രഹസ്യക്കപ്പലുകളുടെ ഓയിൽ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം; ഓയിൽ ടാങ്കറിന് തീപിടിച്ചു

റഷ്യൻ രഹസ്യക്കപ്പലുകളുടെ ഓയിൽ ടാങ്കറിന് ഡ്രോണാക്രണത്താല്‍ തീപിടിച്ചതായി തുർക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് തീരത്തിന് സമീപം വിരാട് എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. ഇതേ കപ്പലിന് നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഉക്രെയ്നാണെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഉക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്ബിയുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാനുള്ള സമാധാന കരാറിൽ ഒപ്പുവെക്കാൻ ഉക്രെയ്നുമേൽ യുഎസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് എഎഫ്പിയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Exit mobile version