Site icon Janayugom Online

കശ്മീരിലെ ഇന്ത്യ‑പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി കടന്നെത്തിയെന്നതാണ് സംശയം.

നേരത്തെ സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന മൂന്ന് ടിഫിൻ ബോക്സിലാക്കി ടൈം ബോംബുകൾ അതിർത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്.

ചൊവ്വാഴ്ച രാത്രി ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോൺ സാന്നിധ്യം കണ്ടത്. ദായരൻ മേഖലയിൽ ഡ്രോണിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ബിഎസ്എഫ് വെടിവെച്ചിട്ടു.

Eng­lish summary;Drone pres­ence again on Indo-Pak bor­der in Kashmir

You may also like this video;

Exit mobile version