Site icon Janayugom Online

സൗദി അറേബ്യ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്

സൗദി അറേബ്യ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. എട്ടുപേര്‍ക്ക് പരിക്കേറ്റതായും യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായുമാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ ദക്ഷിണപടിഞ്ഞാറന്‍ മേഖലയില്‍ അബ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ച പശ്ചാത്തലത്തിലാണ് സൗദിയില്‍ ആക്രമണം. ഇത് ഏറെ ഗൗരവത്തോടെയാണ് സൗദി അറേബ്യ കാണുന്നത്.

ENGLISH SUMMARY:Drone strike at Sau­di air­port again
You may also like this video

Exit mobile version