Site icon Janayugom Online

അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണ സംവിധാനം

അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാൻ ഇന്ത്യൻ അതിര്‍ത്തികളില്‍ പുതിയ സുരക്ഷാക്രമീകരണം നടപ്പാക്കിയേക്കും. ഇസ്രയേലില്‍ ഹമാസ് നടത്തിയതുപോലെയുള്ള ആക്രമണങ്ങള്‍ തടയുകയാണ് ലക്ഷ്യം. അതിര്‍ത്തികളില്‍ ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നാണ് സൂചന. ലാൻഡിങ് കൂടാതെ ദീര്‍ഘനേരം പ്രവര്‍ത്തിക്കാൻ കഴിയുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് ഹൈ-ആള്‍ട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിനായി ഉപയോഗിക്കുക. ഡ്രോണുകളും അവയുടെ സോഫ്റ്റ്‌വെയറും പ്രാദേശികമായി വികസിപ്പിക്കാനാണ് പദ്ധതി. കര അതിര്‍ത്തികളും തീരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന 22,531 കിലോമീറ്റര്‍ മുഴുവൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താൻ വര്‍ഷങ്ങള്‍ വേണ്ടിവരും. പ്രതിവര്‍ഷം 500 ദശലക്ഷം ഡോളര്‍ ഇതിനായി ചെലവാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary;Drone sur­veil­lance sys­tem at borders
You may also like this video

Exit mobile version