Site iconSite icon Janayugom Online

പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകള്‍; വെടിവെച്ചിട്ട് ബിഎസ്എഫ്

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ സെക്ടറിലാണ് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയത്. ഫെബ്രുവരി 3, 4 തീയതികളില്‍ രാത്രിയാണ് ഡ്രോണുകള്‍ അതിര്‍ത്തിയില്‍ പറക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ആറ് കിലോ മയക്കുമരുന്നും ബിഎസ്എഫ് പിടികൂടി.

പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമാണ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച പത്തിലധികം ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ചിട്ടു. ഡിസംബര്‍ ആറിന് പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ രണ്ടരക്കിലോ മയക്കുമരുന്നുമായി എത്തിയ ഡ്രോണ്‍ വെടിവെച്ചിരുന്നു. 

ഡിസംബര്‍ രണ്ടിന് ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ മയക്കുമരുന്ന് അതിര്‍ത്തി രക്ഷാ സേന പിടികൂടിയിരുന്നു. ജനുവരി മാസത്തിലും വ്യാപകമായി മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടന്നതായി കണ്ടെത്തി. ജനുവരി രണ്ടിനും 22 നും പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം ഡ്രോണുകള്‍ വെടിവെച്ചിട്ടത്.

Eng­lish Summary;Drones again on Pak bor­der; BSF fired

You may also like this video

Exit mobile version