Site iconSite icon Janayugom Online

ചൂരൽമലയിൽ ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകള്‍

ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി സമയാസമയം ഭക്ഷണമെത്തിക്കാൻ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്കറ്റിൽ 10 പേർക്കുള്ള ഭക്ഷണപ്പൊതികൾ ഒരേസമയം വഹിക്കാൻ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കായി ഭക്ഷണം അവരുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോൺ വഴി ഉപയോഗപ്പെടുത്തിയത്. അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. 

വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മേപ്പാടി പോളിടെക്നിക്കിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് ഭക്ഷണം തയ്യയാറാക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. 

Eng­lish Sum­ma­ry: Drones to deliv­er food to chooralmala
You may also like this video

Exit mobile version