റിപബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ഡ്രോണുകള്‍, പാരാഗ്ലൈഡേര്‍സ് എന്നിവയ്ക്ക് ജനുവരി 20 മുതല്‍ ഡല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഭീകര വ്യോമാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു.
പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവികൾ), ആളില്ലാ വിമാന സംവിധാനങ്ങൾ (യുഎഎസ്), മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ എന്നിങ്ങനെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 വരെ പാരാ ജംമ്പിങ് നിരോധിച്ചിട്ടുണ്ട്.
English Summary: Drones will be banned in the country from tomorrow
You may like this video also