Site iconSite icon Janayugom Online

രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചു; ലൈസന്‍സ് സസ്പെന്റ് ചെയ്തു

സാഹസികമായി ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തിയാണ് സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസികത. മൈനാഗപ്പള്ളി സ്വദേശി അന്‍സലാണ് ഇത്തരത്തില്‍ വാഹനം ഓടിച്ചത്. അശ്രദ്ധയോടെ ബസ് ഓടിച്ച് ബസിനകത്തുള്ളവർക്കും മറ്റ് വാഹനങ്ങൾക്കും അപകടം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. 

സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ അനില്‍കുമാര്‍ മോട്ടോര്‍ വാഹനചട്ട പ്രകാരം അന്‍സലിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോള്‍ ബസ് ഡ്രൈവറാണ് അന്‍സല്‍.

Eng­lish Sum­ma­ry; drove the bus adven­tur­ous­ly with a two-year-old baby on his lap; License suspended
You may also like this video

Exit mobile version