മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്നു യുവതികള്‍ മുങ്ങിമരിച്ച നിലയില്‍. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു മണി കഴിഞ്ഞാണ് സംഭവം.
ഓണാവധിയായതിനാല്‍ സ്വന്തം വീട്ടിലേക്കെത്തിയതായിരുന്നു ഇവര്‍. കുളക്കടവിലുള്ള വസ്ത്രങ്ങള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധന നടത്തിയതോടെയാണ് മരണവിവരമറിഞ്ഞത്.
നാട്ടുകാര്‍ മൂവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
English Summary: drowned to death in palakkad
You may also like this video