Site iconSite icon Janayugom Online

ബംഗളുരുവില്‍ മയക്കുമരുന്ന് വേട്ട; ഒന്‍പത് മലയാളികളെയും ഒരു വിദേശപൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു

ബംഗളുരുവില്‍ വൻ മയക്കുമരുന്ന് വേട്ട. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 9 മലയാളികളെയും ഒരു വിദേശപൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്ത്‌ത്. ഒരു മലയാളി യുവാവിൻറെ കൈയില്‍ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും രണ്ടുകോടി രൂപയും പിടിച്ചെടുത്തു.

എട്ടുപേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍ നിന്നും 27 ലക്ഷം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദേശപൗരനില്‍ നിന്ന് നാലരക്കോടി വിലവരുന്ന വിവിധയിനം വിദേശ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version