Site iconSite icon Janayugom Online

മയക്കുമരുന്നുകേസ്: നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരനും നടനുമായ അമൻ പ്രീത് സിങ് അറസ്റ്റില്‍

preethpreeth

നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അമൻ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിന്റെ അന്വേഷണം നടക്കുന്നതിനാൽ, രാകുലിന്റെ സഹോദരനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സൈബരാബാദ് പോലീസിൻ്റെ അധികാരപരിധിയിലുള്ള നർക്കോട്ടിക് ബ്യൂറോയും രാജേന്ദ്ര നഗർ എസ്ഒടി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അമൻ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മയക്കുമരുന്ന് കഴിക്കുകയും പരീക്ഷിക്കുകയും ചെയ്ത 13 പേരുടെ പട്ടികയിലാണ് അമൻ്റെ പേര് വന്നതെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു.

Eng­lish Sum­ma­ry: Drug case: Actress Rakul Preet Singh’s broth­er and actor Aman Preet Singh arrested

You may also like this video

Exit mobile version