വൈറല്‍ വീഡിയോയിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ് റായ്പൂര്‍ ജയില്‍. ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു പ്രതിയുടെ വര്‍ക്ക്ഔട്ട് വീഡിയോയാണ്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട് വീഡിയോ ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. മയക്കുമരുന്ന് രാജാവെന്നറിയപ്പെടുന്ന രാജാ ബൈജാർ എന്ന റാഷിദ് അലിയാണ് വീഡിയോയിലുള്ളത്.
ഭീകരരായ കുറ്റവാളികളായ രോഹിത് യാദവിനും രാഹുൽ വാൽമീകിക്കുമൊപ്പമുള്ള റാഷിദ് അലിയുടെ സെൽഫികളും പുറത്തുവന്നിട്ടുണ്ട്. വിചാരണത്തടവുകാരനായ ശശാങ്ക് ചോപ്രയാണ് ജയിലിലേക്ക് മൊബൈൽ ഫോൺ കടത്തിയതെന്ന് ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് ഡ്യൂട്ടി ഗാർഡുമാര്‍ അവരെ സഹായിച്ചതായും കണ്ടെത്തി. തുടര്‍ന്ന് ഗാര്‍ഡുമാരായ ബിപിന്‍ ഖല്‍ഖോയെയും രാധേലാല്‍ ഖുണ്ടെയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് സന്ദീപ് കശ്യപിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

