ദുരൂഹ സാഹചര്യത്തിൽ മരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് വാങ്ങി നൽകിയെന്ന കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർക്കോട്ടിസ് കൺട്രോൾ ബ്യൂറോ (എൻസിബി) കുറ്റപത്രം സമർപ്പിച്ചു.
റിയ ചക്രബർത്തിയുൾപ്പെടെ 35 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചത്. റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയുടെ പേരും കുറ്റപത്രത്തിലുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന് ചെറിയ അളവിൽ ലഹരിമരുന്ന് വാങ്ങി നൽകിയെന്നാണ് റിയ ചക്രബർത്തിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടിയാണെന്നു കുറ്റപത്രത്തിൽ പറയുന്നു. പത്ത് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
English summary;drug case; NCB files charge sheet against actress Rhea Chakrabarty
You may also like this video;