കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി ഡെലിവറിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിവസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടുന്ന പൊതി എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുക്കാറുണ്ടെന്നും അതിന് പ്രതിഫലം കിട്ടാറുണ്ടെന്നാണ് പുതിയതെരു സ്വദേശി അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് മതിലിനുമുകളിലൂടെ സാധനങ്ങൾ എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അക്ഷയ് യെ പൊലീസ് പിടികൂടിയത്.
മതിലിന് അകത്ത് നിന്ന് സിഗ്നൽ ലഭിക്കും അപ്പോൾ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് അക്ഷയ് മൊഴി നൽകിയത്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി വിതരണം വരുമാന മാർഗമാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

