Site iconSite icon Janayugom Online

കൊച്ചി തീരത്ത് വൻ ലഹരിമരുന്ന് വേട്ട

കൊച്ചി തീരത്ത് വൻ ലഹരിമരുന്ന് വേട്ട. 1200 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരുവിൽ നിന്ന് 200 കിലോ ഹെറോയിൻ നാവിക സേന പിടിച്ചെടുത്തു. ഉരുവിലുണ്ടായിരുന്ന ഇറാൻ, പാകിസ്താൻ പൗരന്മാരായ ആറുപേരെ നാവികസേനയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാവിക സേന നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ ഹെറോയിൻ കണ്ടെത്തിയത്. ഇറാനിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി പാകിസ്താനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കമെന്നാണ് സൂചന. ഉരു മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു.

പിടിയിലായവരുടെ പക്കൽ യാതൊരുവിധ രേഖകളും ഇല്ലായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ പൗരന്മാരാണെന്ന് വ്യക്തമായത്. പിടിയിലായവരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും കൊച്ചി തീരത്തെത്തിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. തുടരന്വേഷണം എൻ സി ബി ഏറ്റെടുത്തു. കോസ്റ്റൽ പോലീസും സമാന്തര അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ഇന്ത്യ ലക്ഷ്യമാക്കി എത്തിയതല്ല എന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: drug hunt in kochi
You may also like this video

YouTube video player
Exit mobile version