Site icon Janayugom Online

കു​വൈ​ത്തില്‍ മ​യ​ക്കു​മ​രു​ന്ന് വേട്ട; 500 കി​ലോ ഹ​ഷീ​ഷ് ക​ട​ത്താ​നു​ള്ള ശ്ര​മം തടഞ്ഞു

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ർ​ക്കും ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​ന്നു. ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം സു​ര​ക്ഷാ​സം​ഘ​ങ്ങം പി​ടി​കൂ​ടി. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് നടപടി.

വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​ബ്ബാ​ർ ദ്വീ​പി​ൽ ഇ​ത് കു​ഴി​ച്ചി​ടു​മെ​ന്നും സൂ​ചി​പ്പി​ക്കു​ന്ന വി​വ​രം നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് ല​ഭി​ച്ചി​രു​ന്നു. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പ്ര​ത്യേ​ക സു​ര​ക്ഷ​സേ​ന​യു​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വി​ങ്ങി​ന്റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​ക​യും ചെയ്തു.

നി​രീ​ക്ഷ​ണ​ത്തി​നി​ടെ കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​ക്ക് പു​റ​ത്തു​നി​ന്ന് ഒ​രു ബോ​ട്ട് കു​ബ്ബാ​ർ ദ്വീ​പി​ലെത്തിയത്. ഇത് നി​രീ​ക്ഷി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​രി​ൽ​നി​ന്നാ​യി 20 ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ അ​ര ട​ണ്ണി​ല​ധി​കം (500 കി​ലോ​ഗ്രാം) ഹ​ഷീ​ഷ് ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം ഒ​ന്ന​ര ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ മൂ​ല്യം വ​രു​ന്ന​താ​ണി​ത്. വി​ൽ​പ​ന​ക്കും ദു​രു​പ​യോ​ഗ​ത്തി​നു​മാ​യി എ​ത്തി​ച്ച​താ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ളെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈമാറി.

Eng­lish Summary:Drug hunt in Kuwait; Attempt to smug­gle 500 kg of hashish foiled
You may also like this video

Exit mobile version