ടി പി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജും സംഘവും ലഹരി പാര്‍ട്ടി നടത്തിയതിനെത്തുടര്‍ന്ന് കസ്റ്റഡിയില്‍. മനോജ് ഉള്‍പ്പെടെ 15 പേരെയാണ് വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോർട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ടി.പി. വധക്കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു.
English Summary: Drug Party; Kirmani Manoj and his gang arrested
You may like this video also