Site icon Janayugom Online

കടൽ വഴിയുള്ള ലഹരിക്കടത്ത്: നാവികസേനയും എൻഐഎയും അന്വേഷണത്തിന്

കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുന്നു. മുൻപ് ഇന്ത്യൻ മഹാസമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി.

എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ ലഹരിക്കടത്ത് പണം ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യ കേന്ദ്രമാക്കിയായിരുന്നു എൽടിടിഇ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചത്. പഴയ എൽടിടിഇ കേഡർമാരുടെ നേതൃത്വത്തിലായിരുന്നു നീക്കം. നിലവിലെ ലഹരിക്കടത്ത് എൽടിടിഇ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്.

രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നാവികസേന നടപടി ആരംഭിച്ചിരിക്കുകയാണ്. റോ, എൻസിആർബി, ഐബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാവികസേനനടപടി. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നാവികസേന നേരിട്ട് നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കുന്നതിനാണ് തീരുമാനം.

Eng­lish Sum­ma­ry: drug smug­gling by sea navy nia to probe
You may also like this video

Exit mobile version