Site icon Janayugom Online

പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് കടത്ത്: അഞ്ച് പൊലീസുകാരടക്കം 17 പേര്‍ അറസ്റ്റില്‍

cops

മയക്കുമരുന്ന് കടത്തുകേസില്‍ അ‍ഞ്ചുപൊലീസുകാരടക്കം 17 പേര്‍ പിടിയിലായി. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി പാകിസ്ഥാനിൽ നിന്ന് കടത്തക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം നിന്ന് മയക്കുമരുന്ന് കടത്തുകയും പിന്നീട് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുകയും ചെയ്യുന്ന വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

കുപ്‌വാര ജില്ലയിലെ കേരൻ സെക്ടർ വഴിയാണ് പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് എത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ഇതുവരെ രണ്ട് കിലോ ഹെറോയിൻ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഈ വർഷം കശ്മീരിലെ അതിർത്തി ജില്ലയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 161 പേർക്കെതിരെ 85 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. നിയന്ത്രണ രേഖയ്ക്ക് സമീപം നിയമിച്ച സുരക്ഷാ സേനാ ഉദ്യോഗസ്ഥർ പോലും അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തിന് സഹായിച്ചതായി ആരോപണമുണ്ട്.

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ വർഷം കുപ്‌വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്ത് നിയമിക്കപ്പെട്ട അതിർത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ റൊമേഷ് കുമാറിൽ നിന്ന് 91 ലക്ഷം രൂപ എൻഐഎ കണ്ടെടുത്തിരുന്നു.

Eng­lish Sum­ma­ry: Drug smug­gling from Pak­istan: 17 peo­ple includ­ing five police­men arrested

You may also like this video

Exit mobile version