പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയാൻ കൂടുതല്‍ സേനയെ ആവശ്യപ്പെട്ട് ബിഎസ് എഫ്. നിലവില്‍ പഞ്ചാബ് അതിര്‍ത്തിയില്‍ 20 ഓളം ബറ്റാലിയനുകള്‍ ഉണ്ട്. അതില്‍ 18 എണ്ണം അതിര്‍ത്തിയില്‍ തന്നെ വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ള ബറ്റാലിയനുകള്‍ അമൃത്‌സറിലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലും ഗുരുദാസ്‌പൂർ ജില്ലയിലെ ദേരാ ബാബ നാനാക്കിലെ കർതാർപൂരിലുമാണ്.
പഞ്ചാബില്‍ ലഹരി വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അതിര്‍ത്തി കടന്നുവരുന്ന മയക്കുമരുന്നുകളാണ്. പാകിസ്ഥാനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള പഞ്ചാബ് ഗ്രാമമായ അട്ടാരിയിലെ വയലുകള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിക്കുന്ന പ്രധാന ഇടമാണ്.
2019 ഓടെയാണ് ഡ്രോണുകള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടെത്താന്‍ തുടങ്ങിയതെന്നാണ് ബിഎസ്എഫ് പറയുന്നത്.
ബിഎസ്എഫ് നല്‍കിയ വിവരമനുസരിച്ച് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ച 120ലധികം ഡ്രോണുകളാണ് ഈ വര്‍ഷം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം 107 എണ്ണമാണ് പിടികൂടിയത്.