Site iconSite icon Janayugom Online

ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തി; മൂന്നുപേര്‍ അറസ്റ്റില്‍

drugsdrugs

പാകിസ്ഥാനിൽ നിന്ന് ഡ്രോണ്‍വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേര്‍ ഡല്‍ഹി പൊലിസിന്റെ പിടിയിലായി. ഡൽഹി പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

പഞ്ചാബ് സ്വദേശികളായ മൽകിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർപാൽ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ സരായ് കാലെ ഖാനിൽ നിന്ന് കൗണ്ടർ ഇന്റലിജൻസ് യൂണിറ്റിന്റെ പ്രത്യേക സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ഹവാല ശൃംഖല വഴി കൈമാറുന്ന പണത്തിന് പകരമായി പ്രതികൾ പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തുന്ന മയക്കുമരുന്ന് പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലുമാണ് എത്തിക്കുകയെന്നും കണ്ടെത്തി. ഇവര്‍ക്ക് യുഎസുമായി ബന്ധമുണ്ട്. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.

പ്രതികളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് ഫിലിപ്പീൻസിൽ നിന്നും യുഎസിൽ നിന്നുമുള്ള ഫോൺ നമ്പറുകൾ കണ്ടെത്തി. ഡ്രോണുകൾ വഴി പാകിസ്ഥാൻ കടത്തുന്ന മയക്കുമരുന്ന് ശേഖരം എവിടെ നിന്ന് ശേഖരിക്കണമെന്ന് നിർദ്ദേശിക്കാൻ അവരുടെ ഹാൻഡ്‌ലർമാർ ഈ നമ്പറുകളാണ് ഉപയോഗിക്കുക. അത് പിന്നീട് പഞ്ചാബിലെ അവരുടെ വിതരണക്കാർക്ക് എത്തിച്ചുനല്‍കുകയും ചെയ്യുന്നു.

പ്രതികൾ 2010–2011 കാലഘട്ടത്തിൽ പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഹെറോയിൻ വിതരണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: drug smug­gling using drones; Three peo­ple were arrested

You may also like this video

Exit mobile version