മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് ഇറാൻ പൗരന്മാർ പിടിയിൽ. ഒമാൻ റോയൽ പൊലീസ് ആണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബോട്ടിൽ നിന്നും 68,000‑ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്തു. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന എന്നിവയും 68,000‑ത്തിലധികം സൈക്കോട്രോപിക് ഗുളികകളും പൊലീസ് കണ്ടെടുത്തു.
റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ ഇറാനിൽ നിന്ന് ഒമാൻ സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച മത്സ്യബന്ധന ബോട്ട് പിടികൂടിയതിനെത്തുടർന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.

