മയക്കുമരുന്ന് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പട്ടാള വാഹനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തണമെന്ന് മേഘാലയ ഹൈക്കോടതിയുടെ നിര്‍ദേശം. രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ മയക്കുമരുന്ന് കടത്ത് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ്, പട്ടാള ട്രക്കുകളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തണമെന്ന് മേഘാലയ ഹൈക്കോടതി ഇന്ത്യന്‍ ആര്‍മിയോട് ആവശ്യപ്പെട്ടത്. സാധാരണഗതിയില്‍ പൊലീസ് ചെക്ക്പോസ്റ്റുകളില്‍ പട്ടാള വാഹനങ്ങള്‍ പരിശോധിക്കാറില്ല.
മേഘാലയയില്‍ മയക്കുമരുന്ന് എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മീന ഖര്‍കോംഗോര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.
English summary;Drug trafficking: Meghalaya High Court directs inspection of military vehicles
You may also like this video;