Site iconSite icon Janayugom Online

ലഹരി ഉപയോഗവും വില്‍പനയും; കോട്ടയത്ത് യുവാവിനെ കരുതൽ തടങ്കലിലാക്കി

കോട്ടയത്ത് മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ കരുതൽ തടവിലാക്കി പൊലീസ്. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ഓഫ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.

കേരളത്തിൽ ഇത് രണ്ടാമത്തെ തവണയാണ് ഒരാളെ സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയോട് അനുബന്ധിച്ച് കരുതൽ തടവിൽ പാർപ്പിക്കുന്നത്. എംഡിഎംഎ അടക്കമുള്ള മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും കൈവശം വെക്കുകയും വിൽക്കുകയും ഉൾപ്പെടെയുള്ള നിരവധി കേസുകളില്‍ ബാദുഷ പ്രതിയാണ്. പ്രതി കൂടിയാണ് കരുതൽ തടവുമായി ബന്ധപ്പെട്ട് ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Eng­lish Summary;drug use and sale; The youth was tak­en into cus­tody in Kottayam

You may also like this video

Exit mobile version