Site iconSite icon Janayugom Online

‘ഫിറ്റ്നെസിനായി രാസലഹരി ഉപയോഗിക്കണം’; ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന നടത്തിയ ഉടമ പിടിയിൽ

ഫിറ്റ്‌നസ് സെന്ററിന്റെ മറവിൽ രാസലഹരി വില്പന നടത്തുന്ന സ്ഥാപന ഉടമ പിടിയില്‍. പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) നെയാണ് 48 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍ നിന്ന് പിടികൂടിയത്. നൂറനാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. 

നൂറനാട് പടനിലത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്റർ ഉടമയാണ് അഖിൽ നാഥ്. ലഹരി വിരുദ്ധ സ്‌ക്വാഡ് അഖിൽ നാഥിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഫിറ്റ്‌നസിനായി രാസലഹരി ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് ജിമ്മിലെത്തുന്നവര്‍ക്ക് ലഹരി വില്പന നടത്തുകയായിരുന്നു. സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നൂറനാട്ടുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയി. ഇയാൾ ലഹരി ഉപയോഗത്തിനായി പ്രത്യേക പാർട്ടികളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസം മുൻപ് ഇയാളുടെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെയും ഇതേ സ്‌ക്വാഡ് പിടികൂടിയിരുന്നു.

Exit mobile version