ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലവരുന്ന മെഫെഡ്രോണ്‍ കൈവശം വച്ചതിന് 13 പേര്‍ കസ്റ്റഡിയില്‍. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘവും (എടിഎസ്) നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാനിലെ സിരോഹി, ജോധ്പൂര്‍ എന്നിവിടങ്ങളിലും ഗാന്ധി നഗറിലെ പിപ്ലജ് ഗ്രാമത്തിലും ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഭക്തിനഗര്‍ വ്യവസായ മേഖലയിലുമാണ് റെയ്ഡ് നടത്തിയത്.
അഹമ്മദാബാദ് സ്വദേശിയായ മനോഹര്‍ലാല്‍ എനാനിയും രാജസ്ഥാനില്‍ നിന്നുള്ള കുല്‍ദീപ്‌സിങ് രാജ് പുരോഹിതും ചേര്‍ന്ന് മെഫെഡ്രോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചതായി എടിഎസസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 230 കോടി രൂപ വിലമതിക്കുന്ന 22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്. ഗാന്ധിനഗറിലെ റെയ്ഡിനിടെ രാജ്പുരോഹിതിനെയും സിരോഹിയില്‍ നിന്ന് എനാനിയെയും പിടികൂടി.
രാജസ്ഥാനിലെ ഒരു വ്യാവസായിക യൂണിറ്റില്‍ മെഫെഡ്രോണ്‍ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടതിന് എനാനിയെ ഡിആര്‍ഐ 2015ല്‍ പിടികൂടിയിരുന്നു. ഈ കേസില്‍ ഏഴു വര്‍ഷമായി ജയിലിലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെല്ലാം പരസ്പരം ബന്ധമുള്ളവരാണ്. വല്‍സാദ് ജില്ലയിലെ വാപി വ്യാവസായിക മേഖലയിലുള്ള ഒരു കമ്പനിയില്‍ നിന്നാണ് ഇവര്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
പാക് ബോട്ടില്‍ കടത്തിയ 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പോർബന്തർ: പാക് ബോട്ടില്‍ കടത്തിയ 600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 86 കിലോ മയക്കുമരുന്ന് പിടികൂടിയത്. ബോട്ടും അതിലെ 14 ജീവനക്കാരെയും സുരക്ഷe സേന കസ്റ്റഡിയിലെടുത്തു.
മാരിടൈം ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശോധന നടത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും വിമാനങ്ങളും ദൗത്യത്തിനായി വിന്യസിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 11 തവണയാണ് പോർബന്തർ കടലിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ലഹരി വസ്‌തുക്കളും പിടികൂടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
English Summary: Drugs worth 230 crore seized in Gujarat and Rajasthan, 13 arrested
You may also like this video