Site iconSite icon Janayugom Online

അമ്മയെ നിരന്തരം മര്‍ദ്ദിച്ചിരുന്ന പിതാവിനെ മകന്‍ കുത്തിക്കൊന്നു

മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിച്ച പിതാവിനെ മകന്‍ കുത്തിക്കൊന്നു. ബിഹാറിലെ മുൻഗർ ജില്ലയിലാണ് റെയിൽവേ ജീവനക്കാരനായ അനിൽകുമാർ മണ്ഡൽ (58) കൊല്ലപ്പെട്ടത്.  ഭാര്യ റീതാ ദേവിക്കും മകന്‍ അർണാബ് മേത്തയ്‌ക്കുമൊപ്പമാണ്  അനിൽകുമാറിന്റെ താമസം. മദ്യലഹരിയിൽ അനില്‍കുമാര്‍ പലപ്പോഴും ഭാര്യയെ മർദിക്കുമായിരുന്നു. വെള്ളിയാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാൾ വീണ്ടും വഴക്കുണ്ടാക്കുകയും ഭാര്യ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.  കത്തികൊണ്ട് മകന്‍ 15 തവണയാണ് പിതാവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അർണബ് മേത്തയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അനിലും ഭാര്യയും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് അനിലിന്റെ സഹോദരൻ സുനിൽ മണ്ഡല് പറഞ്ഞു. കഴുത്തിലും നെഞ്ചിലും ശരീരത്തിലും കത്തികൊണ്ട് പല തവണ കുത്തിയിരുന്നു.  അനിലിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry; Drunk assault; Son stabs father to death

You may also like this video

Exit mobile version