Site icon Janayugom Online

മദ്യമുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ ഇനി കൈയോടെ കുടുങ്ങും; ആൽക്കോ സ്കാൻ പത്തനംതിട്ടയിലും

van

മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പുറത്തിറക്കിയ ആൽക്കോ സ്കാൻ വാൻ ജില്ലയുടെ നിരത്തിലിറങ്ങി മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട്‌ ലഭ്യമാക്കാനാവും, പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. രണ്ടര ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവർത്തനം നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. പൂർണമായും ശീതീകരിച്ചതാണ് വാഹനം. 

Eng­lish Sum­ma­ry: Drunk dri­vers will now be caught with their hands; Alco Scan is on the way

You may like this video also

Exit mobile version