Site iconSite icon Janayugom Online

ലഹരിപ്പാര്‍ട്ടി കേസ്: ഒടുവില്‍ ആര്യന്‍ ഖാന്‍ നിരപരാധിയെന്ന് എന്‍സിബി

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്‍ നിരപരാധിയെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി പ്രത്യേക അന്വേഷണ സംഘം പറയുന്നു. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും അധികൃതര്‍ കണ്ടെത്തി. രണ്ട് മാസത്തിനകം ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന്  കോടതി നിരീക്ഷിച്ചു. ഇവർ വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ലെന്നും, ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല എന്നത് ജാമ്യം ലഭിക്കാൻ കാരണമായെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിക്കിടെ ആര്യൻഖാനടക്കം 14 പേരെ എൻസിബി അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Drunk Par­ty Case: NCB final­ly acquits Aryan Khan of innocence

You may like this video also

Exit mobile version