ഉത്തര്‍പ്രദേശില്‍ 23കാരന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് മദ്യപാനി. മേയ് 14നാണ് കേസിനാസ്പദമായ സംഭവം. കോൺക്രീറ്റ് ഇഷ്ടികകൊണ്ടാണ് പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ പിടികൂടുന്നതിന് അതുപകരിച്ചില്ലെന്ന് പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്നപ്പോഴാണ് മദ്യപാനിയുടെ പാതി ഓര്‍മ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയായത്. ബൈക്കിന്റെ നമ്പര്‍ ഇയാള്‍ ഓര്‍ത്തുവച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഭയ് ത്യാഗിക്കൊപ്പമുണ്ടായിരുന്നയാളാണ് ഇയാള്‍. രാത്രി ഏറെ വൈകിയാണ് കൊലപാതകം നടന്നത്.
അക്രമികളെത്തിയ ബൈക്ക് നമ്പറിന്റെ പകുതി മാത്രമാണ് ഇയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നത്. തുടര്‍ന്ന് ഈ നമ്പറിലുള്ള പ്രദേശത്തെ ബൈക്കുകളെല്ലാം പരിശോധിച്ചതില്‍ നിന്നും പ്രതികളെ കിട്ടിയെന്നും പൊലീസ് പറഞ്ഞു. മോഹിത് സിംഗ് ചൗഹാൻ (22), വിവേക് സിംഗ് (21) എന്നിവരെ പിടികൂടിയിട്ടുണ്ട്. ഒളിവിലായ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
English Summary: Drunkyard’s ‘clue’ helps police nab murder suspects
You may like this video also