ദുബായ് എയര്‍ഷോയുടെ പത്തൊന്‍പതാം പതിപ്പ് നവംബര്‍ 17 മുതല്‍ 21വരെ ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കും, വ്യോമയാന രംഗത്ത് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നായി കണക്കാക്കപ്പെടുന്ന ദുബായ് എ യർഷോയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നായി 1,500‑ലേറെ കമ്പനികൾ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
നൂതന സാങ്കേതികവിദ്യകളും വ്യോമയാന‑ബഹിരാകാശ മേഖലയിലെ നവീന ആശയങ്ങളും സന്ദർശകർക്ക് അടുത്തറിയാനുള്ള അപൂർവ അവസരമായിരിക്കും ഇത്തവണത്തെ എയർഷോ.

