Site iconSite icon Janayugom Online

ദുബായ് യുവകലാ സാഹിതി വാർഷിക സമ്മേളനം

യുവകലാ സാഹിതിയുടെ ദുബായ് യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ദുബായ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ആർ ലതാദേവി സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രതിനിധി സമ്മേളത്തിൽ പ്രശാന്ത് ആലപ്പുഴ,വിൽ‌സൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, നമിത സുബീർ എന്നിവർ ആശംസപ്രസംഗം നടത്തി.

സെക്രട്ടറി റോയ് നെല്ലിക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ഭാരവാഹികളായി ജോൺ ബിനോ കാർലോസ് (പ്രസിഡന്റ് ) സർഗ്ഗ റോയ് (സെക്രട്ടറി ) അക്ഷയ സന്തോഷ്‌ (ട്രഷറർ ) സനോജ് കരിമ്പിൽ ( വൈസ് പ്രസിഡന്റ് ) ഷെരിറ്റ് പീറ്റർ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

Exit mobile version