പൊലിമ കരപ്പുറം കാഴ്ചകൾ 2024 നോട് അനുബന്ധിച്ച് ഒരുക്കിയ പ്രദർശന സ്റ്റാളുകളിൽ ഫാം ഇൻഫർമേഷൻ ബ്യുറോയിൽ പച്ചക്കറികളാൽ ഒരുക്കിയ താറാവുകൾ കൗതുക കാഴ്ചയാകുകയാണ്. ആലപ്പുഴ അരൂർ സ്വദേശി നിജേഷ് ആണ് ഈ വെജിറ്റബിൾ കാർവിങ്ങിന് പിന്നിൽ. താറാവ് മാത്രമല്ല മയിൽ, ദിനോസർ, മുതല, അരയന്നം തുടങ്ങി എല്ലാവിധ ജീവജാലങ്ങൾക്കും നിജേഷ് പച്ചക്കറികളാൽ ജീവൻ നൽകുന്നു. പാവയ്ക്കയും മുരിങ്ങക്കായും തണ്ണിമത്തനും വെള്ളരിയും ഇളവനും ക്യാരറ്റും പച്ചമുളകും എല്ലാം നിജേഷിന്റെ കൈകളിലൂടെ എത്തുമ്പോൾ വിസ്മയകരമാകുന്ന മനോഹരമായ രൂപങ്ങൾ ആകുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം എല്ലാ ഫ്ലവർ ഷോകളിലും വെജിറ്റബിൾ കാർവിങ്ങുമായി ആയി നിജേഷ് നിറസാന്നിധ്യമാണ്. ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ്. ടി പ്രമോട്ടർ കൂടിയാണ് നിജേഷ്.