Site iconSite icon Janayugom Online

‘ചേട്ടന്‍ ഈസ് ഹിയര്‍’; സഞ്ജു സാംസണിന്റെ വരവേല്‍പ്പ് ഇന്‍ട്രോ വീഡിയോ വൈറല്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സില്‍ ചേക്കേറിയ സഞ്ജു സാംസണിന് ഗംഭീര വരവേല്‍പ്പ് ഇന്‍ട്രോയാണ് ടീം നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ സഞ്ജുവിനൊപ്പം സുഹൃത്തും സംവിധായകനും നടനുമായി ബേസില്‍ ജോസഫും പ്രത്യക്ഷപ്പെടുന്നുണ്ട്. ബേസിലിന്റെ നരേഷനിലാണ് വീഡിയോ മുന്നോട്ടുപോകുന്നത്. ‘ചേട്ടന്‍ ഈസ് ഹിയര്‍’ എന്ന വീഡിയോ ഇതിനകം 13 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 

രജനീകാന്തിന്റെ പേട്ട സിനിമയിലെ മരണമാസ് ഗാനം ബിജിഎം ആയി ഉപയോഗിച്ച വീഡിയോയില്‍ ‘അപ്പോ നമ്മുടെ പയ്യന്‍ ഇനി യെല്ലോ, കൂടെ നമ്മളും’ എന്ന ബേസിലിന്റെ മാസ് ഡയലോഗുംകൂടെയായപ്പോള്‍ ചെന്നൈ ആരാധകര്‍ അങ്ങേയറ്റം ത്രില്ലിലാണ്.

രവീന്ദ്ര ജഡേജയെ രാജസ്ഥാന് കൈമാറിയാണ് സഞ്ജുവിനെ സിഎസ്‌കെയിലെത്തിച്ചത്. നേരത്തേയുള്ള പ്രതിഫലമായ 18 കോടി രൂപയ്ക്കുതന്നെയാണ് ടീമിലെടുത്തത്. അതേസമയം ജഡേജ തന്റെ പ്രതിഫലത്തുക നാലുകോടി കുറച്ച് 14 കോടിയാക്കിയിരുന്നു. 

Exit mobile version