Site iconSite icon Janayugom Online

‘രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം കാരണം പാർട്ടിയിൽ ഒരുപാട് ശത്രുകളുണ്ടായി, അവരാരെങ്കിലും ആയിരിക്കും ഈ ക്രൂരതക്ക് പിന്നിൽ’; ഹരിയാനയിൽ കൊല്ലപ്പെട്ട ഹമാനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന് തലവേദനയാകുന്നു

രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും കാരണം പാർട്ടിയിൽ അവൾക്ക് ഒരുപാട് ശത്രുകളുണ്ടായെന്നും അവരാരെങ്കിലും ആകു ഈ ക്രൂരതക്ക് പിന്നിലെന്നുമുള്ള ഹരിയാനയിൽ കൊല്ലപ്പെട്ട ഹമാനിയുടെ അമ്മ സവിതയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന് തലവേദനയാകുന്നു. ഹരിയാനയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മൃതദേഹം കണ്ടെത്തിയത് സ്യുട്ട്കേസിലായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഹിമാനി നർവാൾ സജീവമായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപീന്ദർ ഹൂർഡയുമായും കുടുംബവുമായും അടുപ്പത്തിലായിരുന്ന ഹിമാനി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവമായിരുന്നു. ഇതോടെ പ്രധാന നേതാവായി ഹിമാനി വളരെ പെട്ടെന്ന് മാറി. ഇതിൽ അസ്വസ്വത ഉണ്ടായിരുന്നവർ ഏറെ ഉണ്ടായിരുന്നു എന്നാണ് സവിത പറയുന്നത്.

Exit mobile version