Site iconSite icon Janayugom Online

മഹാരാഷ്ട്രയിലേത് ഡമ്മി മുഖ്യമന്ത്രി; ഷിന്‍ഡെയെ നോക്കുകുത്തിയാക്കി പ്രധാന വകുപ്പുകൾ ഫഡ്നാവിസ് കയ്യടക്കി

ശിവസേനയെ പിളർത്തി തങ്ങളോടൊപ്പം ചേർന്ന ഏകനാഥ് ഷിൻഡെയെ നോക്കുകുത്തിയാക്കി മഹാരാഷ്ട്ര മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ കയ്യടക്കി ബിജെപി.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് ഉദ്ധവ് മന്ത്രിസഭയിലുണ്ടായിരുന്ന നഗരവികസന വകുപ്പ് മാത്രം നല്കിയപ്പോൾ നിർണായകമായ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ്. ഇതോടെ കേന്ദ്രത്തില്‍ നിന്നുള്ള അമിത്ഷായുടെ റിമോട്ട് ഭരണം ഉറപ്പായി. റവന്യു, വനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും ബിജെപിക്കാണ്. അതേസമയം നേരത്തെയുണ്ടായിരുന്ന പരിസ്ഥിതി വകുപ്പ് ഷിൻഡെക്കാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. മന്ത്രിസഭാ വിപുലീകരണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചത്. ബിജെപി എംഎൽഎ രാധാകൃഷ്ണ വിഖേ പാട്ടീലാണ് റവന്യുമന്ത്രി. മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളും അദ്ദേഹത്തിനാണ്. സുധീർ മുൻഗന്തിവാർ വനം, സാംസ്കാരിക പ്രവർത്തനങ്ങൾ, മത്സ്യബന്ധനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, ടെക്സ്റ്റൈൽ വ്യവസായം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതല.

Eng­lish Sum­ma­ry: Dum­my Chief Min­is­ter of Maha­rash­tra; Fad­navis took over key departments 

You may like this video also

Exit mobile version