യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24)യാണ് കരമന പൊലീസ് പിടികൂടിയത്. എരുമേലിയിൽ നിന്നാണ് കരമന
ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെ വച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ അഖിൽ ഭാസ്കർ മുങ്ങുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രതി ഒരു കുട്ടിയുടെ അച്ഛനുമാണ്. ഫോർട്ട് എ സി ഷിബു കരമന, എസ്‌എച്ച്ഒ അനൂപ്, എസ്‌ഐമാരായ ശ്രീജിത്ത്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

