മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഈ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 2.50 രൂപ വീതം അധികവില നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ അറിയിച്ചു. ഇതില്‍ രണ്ട് രൂപ കര്‍ഷകര്‍ക്കും 50 പൈസ ക്ഷീരസംഘത്തിനുമാണ് ലഭിക്കുക. ഈ വര്‍ഷം ജൂണില്‍ സംഘങ്ങള്‍ യൂണിയന് നല്‍കിയ പാലിന്റെ അളവിന് ആനുപാതികമായി ആയിരിക്കും ഇന്‍സെന്റീവ് നല്‍കുക.
ലാഭത്തിന്റെ പ്രയോജനം പൂര്‍ണമായും പ്രാഥമിക സംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ ഈ വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കാലിത്തൊഴുത്ത് നവീകരണത്തിന് 15,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം സബ്സിഡി നിരക്കില്‍ കൗമാറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 20 കൃത്രിമ ബീജാദാന കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. ഈ ഓണക്കാലത്ത് റെക്കോഡ് വില്പനയാണ് യൂണിയന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: During Onam, dairy farmers will be paid two and a half rupees more per milk
You may also like this video

