Site icon Janayugom Online

നൃത്തത്തിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു, വീഡിയോ

dancer 1

നൃത്തം ചെയ്യുന്നതിനിടെ നര്‍ത്തകന്‍ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്‌നയിൽ ആണ് ഗണേശ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുകയായിരുന്ന യോഗേഷ് ഗുപ്ത എന്നയാളാണ് മരിച്ചത്.

നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകൾ കാണിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യോഗേഷ് എഴുന്നേൽക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാൾ വേദിയിലെത്തി. യോഗേഷിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Dur­ing the dance, the artist col­lapsed on the stage and died

You may like this video also

Exit mobile version