Site icon Janayugom Online

പരിശോധനയ്ക്കിടെ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

പരിശോധനയ്ക്കിടെ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഈ മാസം അ‍ഞ്ചിന് ഒന്നാം നമ്പര്‍ സെല്ലിലെ തടവുകാരനാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. പരിശോധനയ്ക്കെത്തുന്നതറിഞ്ഞ് ഭയന്ന് ഇയാള്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ജയില്‍ ഡിജി സന്ദീപ് ഗോയല്‍ അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ വീണ്ടുടുത്തിട്ടില്ല. 

ENGLISH SUMMARY:During the inter­ro­ga­tion, the pris­on­er swal­lowed his mobile phone
You may also like this video

Exit mobile version