Site iconSite icon Janayugom Online

ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചു

attackattack

ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചതായി പരാതി. അഭിഭാഷകനായ രതീഷിന്റെ തലയാണ് മറ്റൊരു അഭിഭാഷകന്‍ ജയദേവ് അടിച്ചുപൊട്ടിച്ചത്. മറ്റൊരാളെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമമുണ്ടായത്. ഓണാഘോഷത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫറെയാണ് ജയദേവ് കൈയ്യേറ്റം ചെയ്തത്. ഇത് ചോദ്യംചെയ്ത രതീഷിനെ പിന്നീട് ജയദേവ് ആക്രമിക്കുകയായിരുന്നു. രതീഷിന്റെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചാണ് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അഡ്വ. രതീഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷിന്റെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു.

Exit mobile version