Site iconSite icon Janayugom Online

ട്രെക്കിങ്ങിന് ഇടയില്‍ കാല്‍ വഴുതി പുഴയില്‍ വീണു; വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കിയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് കീഴൂർ ഡി ബി കോളജിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ ഒരാളാണ് മരിച്ചത്. കീഴൂർ മടക്കത്തടത്തിൽ ഷാജിയുടെ മകൻ ജിഷ്ണു (22) ആണ് മരിച്ചത്. എം എ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജിഷ്ണു. 

ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം. ചൊവ്വാഴ്ചയാണ് സംഘം മാങ്കുളത്ത് എത്തിയത്. സംഘത്തില്‍ പതിനാറ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു. ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയിൽ കാൽ വഴുതി ജിഷ്ണു പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം കേട്ട് ഓടി എത്തി പുഴയിൽ നിന്ന് ജിഷ്ണുവിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Eng­lish Summary:during truck­ing fell into the riv­er; The stu­dent died
You may also like this video

Exit mobile version