Site iconSite icon Janayugom Online

ഡച്ച് വിദേശകാര്യ മന്ത്രി രാജിവച്ചു

ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഡച്ച് വിദേശകാര്യ മന്ത്രി കാസ്പർ വെൽഡ്കാമ്പ് രാജിവച്ചു. ഗാസ സിറ്റിയിലും മറ്റ് പ്രദേശങ്ങളിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായി പുതിയ നടപടികൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നവെന്ന് വെൽഡ്കാമ്പ് പാർലമെന്റിനെ അറിയിച്ചിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ പിന്തുണ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നയങ്ങള്‍ രൂപപ്പെടുത്താനും സ്വയം നടപ്പിലാക്കാനും കഴിയില്ലെന്ന് തോന്നിയതായി വെല്‍ഡ്കാമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ൽഡ്കാമ്പിന്റെ രാജിയെത്തുടർന്ന്, അദ്ദേഹത്തിന്റെ മധ്യ‑വലതുപക്ഷ ന്യൂ സോഷ്യൽ കോൺട്രാക്റ്റ് പാർട്ടിയിലെ ശേഷിക്കുന്ന കാബിനറ്റ് അംഗങ്ങളും രാജിവച്ചു. ഈ നീക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുടിയേറ്റത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജൂണിൽ ഇസ്ലാം വിരുദ്ധ നിയമസഭാംഗം ഗീയർട്ട് വൈൽഡേഴ്‌സ് സഖ്യത്തില്‍നിന്ന് പിന്മാറിയതോടെ സര്‍ക്കാര്‍ ഇതിനകം തന്നെ അനിശ്ചിത്വത്തിലായിരുന്നു.

Exit mobile version