Site iconSite icon Janayugom Online

കാലടിയിൽ ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം; സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് തകർത്തു, രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു

കാലടി മരോട്ടിച്ചോട്ടിൽ ഗുണ്ടാ അക്രമണത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ച് തകർത്തു. രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് ഗുണ്ടാസംഘങ്ങൾ അടിച്ചു തകർത്തു. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് ബൈക്കുകളും ഗുണ്ടകൾ തകർത്തു. വെട്ടേറ്റവരെ ചികത്സക്കായി എത്തിച്ച അങ്കമാലി താലുക്ക് ആശുപത്രിയിൽ എത്തിയും പ്രതികൾ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് അക്രമണം നടത്തിയത്.

സിപിഐ എം പ്രവർത്തകരായിരുന്നു സേവ്യറും, ക്രിസ്റ്റിനും,കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപാണ് ഇവർ സിപിഐയിൽ ചേർന്നത്.ഇതേ ചൊല്ലി പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിപിഐയുടെയും എഐവൈഎഫ് ന്റേയും കൊടിമരം കഴിഞ്ഞ ദിവസം പ്രതികൾ തകർത്തിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകി എങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.ഇന്നലെ രാത്രി ജോസഫിന്റെ വീട്ടിൽ സേവ്യറും,ക്രിസ്റ്റിനും എത്തിയതറിഞ്ഞ ഗുണ്ടകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവരാണ് അക്രമണത്തിന് നേതൃത്വം നൽകിയത്.സേവ്യറിനെ വെട്ടിയ ശേഷം പ്രതികൾ സേവ്യറിന്റെ വീടും അക്രമിച്ച് നശിപ്പിച്ചു. നിരവധി കൃമിനൽ കേസുകളിൽ പ്രതിയായവരാണ് ഡിവൈഎഫ് ഐ നേതാവ് അടക്കമുള്ള പ്രതികൾ.പ്രതികളെ സഹായിക്കുന്ന നിലപാടാണ് കാലടി പോലീസ് സ്വീകരിക്കുന്നതെന്ന് സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സിബി രാജൻ പറഞ്ഞു. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഈ പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും സിബി രാജൻ പറഞ്ഞു.

ENGLISH SUMMARY:DYFI goons attack in Kalady
You may also like this video

Exit mobile version