Site iconSite icon Janayugom Online

ഹരിത കർമ സേനാംഗങ്ങൾക്കായി ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങൾക്കായി നൽകിയ ഇലക്ര്ടിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ജില്ലയിലെ 16 ഗ്രാമ പഞ്ചായത്തുകൾക്കാണ് ഇ‑ഓട്ടോറിക്ഷ നൽകിയത്. 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു. ആദ്യഘട്ടത്തിൽ 20 പഞ്ചായത്തുകൾക്ക് ഇ‑ഓട്ടോറിക്ഷ നൽകിയിരുന്നു. 

ഹരിതകർമ സേനയുടെ പ്രവർത്തനം മികച്ച രീതിയിൽ ജില്ലയിൽ നടക്കുന്നതായി പ്രസിഡന്റ് ജോർജ് എബ്രഹാം പറഞ്ഞു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം സി എഫുകളിലേക്ക് വേഗതയിൽ എത്തിക്കാനാകുന്നു. ഹരിതകർമ സേനയുടെ തുടർ പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. കലക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, അംഗം ജെസി അലക്സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ, ആർ. മോഹനൻ നായർ, ലതാ മോഹൻ, ബിനു ജോസഫ്, മിനി ജിജു ജോസഫ്, വി എസ് ആശ, അഡ്വ. കൃഷ്ണകുമാർ, മിനി സോമരാജൻ, അനുരാധ സുരേഷ്, ഷാജി കെ സാമുവേൽ, ബിന്ദു റെജി, വൈസ് പ്രസിഡന്റുമാരായ ബിജിലി പി. ഈശോ, കടമ്മനിട്ട കരുണാകരൻ, ജില്ലാ ‑ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version