കേരള ഹൈക്കോടതിയില്‍ കേസ് ഫയലിങ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ‑ഫയലിങ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി.
ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ‑ഫയലിംഗ് സംവിധാനം നടപ്പിലാക്കും. ഹൈക്കോടതിയില്‍ ഇ‑ഫയലിങ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലാസ് രഹിത കോടതി മുറികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.
കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും. കേരളം ഈ നടപടിയിലൂടെ രാജ്യത്തിന് മാതൃകയായതുപോലെ എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ‚സംവിധാനത്തിലൂടെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ‑സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
english summary; E‑Filing in Kerala High Court from now on
you may also like this video;