സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളിൽ കൂടി ഇ‑ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വിർച്വൽ ഐടി കേഡർ രൂപീകരിക്കുന്നതിന്റെയും കെ-ഡിസ്കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം 22ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. പൗരന് ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോഡ് എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിവരസാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഒരാൾ ഒപിയിലെത്തി ചികിത്സാ നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. തിരുവനന്തപുരം-11, കൊല്ലം-നാല്, പത്തനംതിട്ട‑നാല്, തൃശൂർ‑അഞ്ച്, പാലക്കാട് 11, മലപ്പുറം 11, കണ്ണൂർ‑നാല് എന്നിങ്ങനെയാണ് പുതുതായി ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമൊരുക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ വിവിധങ്ങളായ ഐടി സേവനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് വിവരസാങ്കേതിക വിദ്യയിൽ ഏതെങ്കിലും യോഗ്യത നേടിയിട്ടുള്ളവരെയും താല്പര്യം ഉള്ളവരെയും ഉൾപ്പെടുത്തിയാണ് വിർച്വൽ ഐടി കേഡർ രൂപീകരിക്കുന്നത്. വിവിധ ഇ ഗവേണൻസ് പ്രോജക്ടുകൾ/ സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനും അവയുടെ സുസ്ഥിര വികസനം ലൈൻ ഡിപ്പാർട്ട്മെന്റുകളിൽ ഉറപ്പാക്കുന്നതിനും ഈ വിർച്വൽ ഐടി കേഡർ സഹായകരമാകും.
ENGLISH SUMMARY:E Health in 50 more hospitals in the state
You may also like this video